കൗതുകത്തിന് തുടങ്ങി, വരുമാനം നേടിക്കൊടുത്ത് പോര് കോഴികൾ

kozhi-hd
SHARE

കോഴിപ്പോരിന് കേരളത്തിൽ വിലക്കുണ്ടെങ്കിലും പോര് കോഴികളെ വളർത്തുന്നത് നിയവിരുദ്ധമല്ല. പോര് കോഴികളെ വളര്‍ത്തി പണം സമ്പാദിക്കുന്ന ധാരാളം ആളുകളുമുണ്ട് നമ്മുടെ നാട്ടില്‍. പത്തനംതിട്ട കുളനട സ്വദേശി ബിജോയുടെ പോര് കോഴികളെ കാണാം.

ഒന്നും രണ്ടുമല്ല ഒരുപാട് പോര് കോഴികളുണ്ട് ബിജോയുടെ പക്കല്‍. സാധാരണ കോഴികളെക്കാള്‍ കരുത്തും വിലയും കൂടുതലാണിവയ്ക്ക്. അയല്‍ സംസ്ഥാനങ്ങളിലെ പല പേരുകേട്ട കോഴിപ്പോരുകാരുടെ പക്കലും ബിജോയുടെ കോഴികളുണ്ട്. 

മലയാളികളും ഇപ്പോള്‍ വീടുകളില്‍ പോര് കോഴികളെ വളര്‍ത്തി തുടങ്ങിയിട്ടുണ്ട്. വരുമാനത്തിനൊപ്പം ഇഴജന്തുകളെ തുരത്തും എന്നുള്ളതും ഒരു കാരണമാണ്. കൗതുകത്തിന് തുടങ്ങിയ പോര് കോഴി വളര്‍ത്തന്‍ ബിജോയ്ക്ക് തെറ്റില്ലാത്ത വരുമാനം നേടി കൊടുക്കുന്നുണ്ട്.

MORE IN BUSINESS
SHOW MORE