സുഗന്ധവ്യഞ്ജന വിപണിയിൽ പുതുവിപ്ലവം; എൻഗേജ് ഫ്രാഗ്രൻസ് ഫൈൻഡർ..!

സുഗന്ധവ്യഞ്ജന വിപണിയിൽ അത്യപൂർവ അനുഭവം സമ്മാനിച്ച് വിഖ്യാത ബ്രാൻഡുകളിലൊന്നായ ഐടിസി.  എൻഗേജ് ഫ്രാഗ്രൻസ് ഫൈൻഡർ എന്ന പേരിൽ എഐ ടൂൾ ലോഞ്ച് കമ്പനി  പ്രഖ്യാപിച്ചു. ഉപഭോക്താവിന്റെ പ്രതികരണങ്ങൾ അടിസ്ഥാനമാക്കിയുള്ള  ഫ്രാഗ്രൻസുകൾ ഇതിലൂടെ തിരഞ്ഞെടുക്കാൻ കഴിയും എന്നതാണ് പുതുമ. ഒരാളുടെ വ്യക്തിത്വം, ലിംഗം, ഉപയോഗത്തിന്റെ സന്ദർഭം എന്നീ ഘടകങ്ങൾ അനുസരിച്ച് എളുപ്പത്തിൽ  ഉൽപ്പന്നം വാങ്ങാം.  ടെസ്റ്റർ പരിശോധിച്ചശേഷമാണ് ഒട്ടുമിക്ക കടകളിലും സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുന്നത്. ആ രീതിയിൽ നിന്നും വ്യത്യസ്തമായി  അതത് ഫ്രാഗ്രൻസ് ഓൺലൈനിലൂടെയും അല്ലാതെയും തിരഞ്ഞെടുക്കാൻ ഉപഭോക്താവിനു കഴിയും. ഈ ടൂളിലൂടെ ഇതുവരെ പരിചയിക്കാത്ത മികച്ചൊരു ഷോപ്പിങ്ങ് അനുഭവം  ഐടിസി മുന്നോട്ടുവക്കുന്നു. ഇന്ത്യയിലുടനീളമുള്ള റീട്ടെയിൽ, ഇ-കൊമേഴ്‌സ് സ്റ്റോറുകളിൽ ഫ്രാഗ്രൻസ് ഫൈൻഡർ ലഭ്യമാകും.

സാങ്കേതികമായി വികസിപ്പിച്ച ഇന്റർഫേസിലൂടെയാണ് ഉപഭോക്താക്കൾക്ക് ഈ ടൂളിലേക്ക് എത്താൻ സാധിക്കുക. ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ലിങ്ക് ക്ലിക്ക് ചെയ്യുകയോ ചെയ്‌തുകഴിഞ്ഞ ശേഷം കുറച്ച് ചോദ്യങ്ങൾ ഉണ്ടാകും. ഇതുവഴി ഉപഭോക്താവിനെ ഒരു ഫൈൻഡർ പ്ലാറ്റ്‌ഫോമിലേക്ക് നയിക്കും. അതിനനുസരിച്ച് ട്രാക്ക് ചെയ്യുന്ന പ്രതികരണങ്ങൾ ഉപഭോക്താവിന് ഇഷ്ടപ്പെടുന്ന സുഗന്ധ ഓപ്ഷനുകളെ തിരഞ്ഞെടുക്കാൻ സഹായിക്കും. ഇതിലൂടെ സവിശേഷമായ വ്യക്തിഗത ഷോപ്പിംഗ് അനുഭവമാണ് കമ്പനി വിഭാവനം ചെയ്യുന്നത്. 

‘എൻഗേജ്  ഫ്രാഗ്രൻസ് ഫൈൻഡർ’ എന്ന പുതിയ സംരംഭത്തിലൂടെ എൻഗേജിന്‍റെ യാത്ര തുടരുന്നു. അവരവര്‍ക്കിഷ്ടമുള്ള ഫ്രാഗ്രന്‍സ് വേഗത്തില്‍  തിരഞ്ഞെടുക്കാന്‍ വേണ്ടി എഐ എന്ന ടൂളിലൂടെ ഗെയിം കൊണ്ടുവരുന്നു. ഉപഭോക്താവ് എന്ന നിലയില്‍ ഇപ്പോഴുള്ള ടെക്നോളജിയിലൂടെ  ഫ്രാഗ്രൻസ് തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്ന് കരുതിയില്ല. പുതുതായി കൊണ്ടുവരുന്ന ഓഫറുകള്‍ക്കായി ഞാന്‍ കാത്തിരിക്കുന്നു. മറ്റുള്ളവര്‍ക്കും ഇത് ഇഷ്ടപ്പെടുമെന്ന് ഉറപ്പ്’- ബ്രാന്‍റ് അംബാസിഡര്‍ കാര്‍ത്തിക് ആര്യന്‍ അഭിപ്രായപ്പെട്ടു.

'ഇത്തരത്തിലുള്ള സുഗന്ധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന എൻഗേജിന്‍റെ ഫ്രാഗ്രൻസ് ഫൈൻഡര്‍ എത്തിയതില്‍ ശരിക്കും ആവേശം തോന്നുന്നു. ടൂൾ നാവിഗേറ്റ് ചെയ്യാൻ എളുപ്പമാണ്. അടുത്ത തവണയും ഈ ടൂള്‍ തന്നെ ഉപയോഗിക്കാനാഗ്രഹിക്കുന്നു. എൻഗേജ് ടൂള്‍ ഉപയോഗിച്ച് അവരുടെ 'എന്‍ഗേജ്'മെന്‍റും ഉയർത്തും. ഞാനിത് ആസ്വദിച്ചപോലെ മറ്റുള്ള ഉപഭോക്താക്കള്‍ക്കുമിത് ഇഷ്ടപ്പെടും'- ബ്രാന്‍റ് അംബാസിഡര്‍ താര സുതാര്യ പറഞ്ഞു.

ഷോപ്പിങ് അനുഭവം അറിയാം ഈ ലിങ്കില്‍

നിലവിലുള്ള സാങ്കേതിക സഹായങ്ങളുടെ അടിസ്ഥാനത്തില്‍ ഉപഭോക്തള്‍ക്ക് ആവശ്യമുള്ള സുഗന്ധങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എൻഗേജ് ഫ്രാഗ്രൻസ് ഫൈൻഡര്‍ എളുപ്പത്തില്‍ സഹായിക്കുന്നു. ഗേമിഫികേഷന്‍(gamification) പേഴ്സണലൈസേഷന്‍  (personalization) എന്നീ രണ്ട് പ്രധാന ആശയമാണ് ഈ ടൂളിലൂടെ ഫ്രാഗ്രൻസ് ഫൈൻഡര്‍ മുന്നോട്ടുവക്കുന്നത്. ഡിജിറ്റല്‍ സഹായത്തോടെ വിരല്‍തുമ്പിലെ ക്ലിക്ക് നല്‍കുന്നത് വൈദഗ്ധ്യമാര്‍ന്ന ഓപ്ഷനുകളാണ്.

വർധിച്ചുവരുന്ന ഡിജിറ്റൽ ഷോപ്പിംഗിൽ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്‍റെ സ്വാതന്ത്യ്രത്തിനു കൂടുതൽ ശക്തി പകരുന്നതാണ് എഐ ടൂളെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് സമീർ സത്പതി പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://www.instagram.com/engagebyitc/