ജൈവകൃഷിക്ക് പ്രാമുഖ്യം നൽകും; താങ്ങുവില ഇനത്തിൽ 2.7 ലക്ഷം കോടി രൂപ

ജൈവകൃഷിക്ക് പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. താങ്ങുവില ഇനത്തില്‍ 2.7 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നല്‍കും.  കാര്‍ഷികോല്‍പന്നങ്ങളുടെ നീക്കത്തിന് റെയില്‍വേ നൂതനപദ്ധതികള്‍ നടപ്പാക്കും.

ഒരു സ്റ്റേഷന്‍, ഒരു ഉല്‍പ്പന്നം എന്ന തത്വം നടപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

ചെറുകിടവ്യവസായങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനായി എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി പദ്ധതി 2023 മാര്‍ച്ച് വരെ നീട്ടി. പദ്ധതിയുടെ കവറേജ് 5 ലക്ഷം കോടിയായി വര്‍ധിപ്പിച്ചു. ചെറുകിട, നാമമാത്ര യൂണിറ്റുകള്‍ക്ക് 2 ലക്ഷം രൂപ അധികവായ്പ ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു.