എടിഎമ്മിൽ പണം പിൻവലിക്കുന്നതിന് നിരക്ക് ഉയരും; അറിയേണ്ടതെല്ലാം

അടുത്തമാസം ഒന്നുമുതൽ എടിഎമ്മിൽ നിന്ന് പണം പിൻവിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകൾ കുത്തനെ ഉയരും. ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾ ഉയോഗിച്ച് പ്രതിമാസം നടത്താനാകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാൽ ആണ് അധിക തുക ഈടാക്കുക. ഓരോ ഇടപാടിനും 21 രൂപ വച്ചാണ് തുക ഈടാക്കുക. എന്നാൽ അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് പ്രതിമാസം അഞ്ച് സൗജന്യ ഇഠപാടുകൾ  നടത്തുന്നതിൽ മാറ്റമൊന്നുമില്ല. എന്നാൽ മറ്റ് എടിഎമ്മുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാട് മാത്രമേ പ്രതിമാസം നടത്താനാകൂ. എടിഎമ്മുകളിൽ നിന്ന് ശ്രദ്ധിച്ച് പണം പിൻവലിച്ചില്ലെങ്കിൽ നിരക്ക് വര്‍ധന ഉപയോക്താക്കൾക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ വ്യക്തമാക്കി.

ഓരോ ബാങ്കുകളും ഉപഭോക്താക്കളുടെ പ്രതിമാസ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ തന്നെ ആര്‍ബിഐ നിരക്ക് വര്‍ധന പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ ബാങ്കുകളുടെ നിരക്ക് വര്‍ധന 2022 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോര്‍ട്ടുകൾ. ബാങ്കുകൾക്ക് ഇടപാടുകളുടെനിരക്ക് വര്‍ധിപ്പിക്കാം. 

ആർ‌ബി‌ഐ മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി വിവിധ ബാങ്കുകൾ ഇതിനോടകം നിരക്ക് വര്‍ധന പ്രഖ്യാപിച്ചു.