ലൈഫ് സൈക്കിള്‍ ഫ്ലാറ്റുകളുമായി അസറ്റ് ഹോംസ്; പുത്തന്‍ ചുവടുവയ്പ്പ്

ഫ്ലാറ്റ് നിര്‍മാണ മേഖലയില്‍ പുത്തന്‍ ചുവട് വെയ്പുമായി അസറ്റ് ഹോംസ്. വിവിധ പ്രായവിഭാഗക്കരുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള ലൈഫ് സൈക്കിള്‍ ഫ്ലാറ്റുകളാണ് അസറ്റ് ഹോംസ് പുതിയതായി അവതരിപ്പിക്കുന്നത്. ഭാവിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള നൂതന പദ്ധതികളാണ് അസറ്റ് ഹോംസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എംഡി വി.സുനില്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വിവിധ പ്രായവിഭാഗങ്ങളിലുള്ളവരുടെ ആവശ്യങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ നാല് വിഭാഗങ്ങളിലായാണ് അസറ്റ് ഹോംസ് ഫ്ളാറ്റുകള്‍ അവതരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കും, ബാച്ചിലേഴ്സിനുമായി സെല്‍ഫി എന്ന പേരില്‍ അവതരിപ്പിക്കുന്ന സിംഗുലര്‍ ഫ്ളാറ്റുകളാണ് ഇതില്‍ ആദ്യത്തേത്. 96 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ളാറ്റുകളുടെ വില ഇരുപത് ലക്ഷത്തില്‍ താഴെയായിരിക്കും. കുടുംബമായി താമസിക്കുന്നവര്‍ക്ക് കുറഞ്ഞ ചിലവില്‍ സ്വന്തമാക്കാവുന്ന ഫ്ളാറ്റുകളാണ് ഡൗണ്‍ ടു എര്‍ത്ത് വിഭാഗത്തിലുള്ളത്. 45 ലക്ഷം രൂപയാണ് ഇത്തരം ഫ്ളാറ്റുകളുടെ നിരക്ക്. ആഡംബര സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി എക്സോട്ടിക എന്ന വിഭാഗവും അവതരിപ്പിക്കുന്നു. പ്രായമായവര്‍ക്ക് വേണ്ടിയുള്ള യങ് അറ്റ് ഹാര്‍ട്ട് സീനിയര്‍ ലിവിങ് പദ്ധതിയാണ് മറ്റൊരു ആകര്‍ഷണം

ലൈഫ് സൈക്കിള്‍ ഫ്ലാറ്റുകളെന്ന അസറ്റ് ഹോംസിന്‍റെ ആശയം ഫ്ലാറ്റ് നിര്‍മാണ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴി വയ്ക്കുമെന്നും അസ്റ്റ് ഹോംസ് എംഡി വി.സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി