ടെലികോം എക്സലൻസ്‌ സെന്ററുകൾ തുടങ്ങാന്‍ ധാരണ

telecom-excellence
SHARE

മൊബൈൽ ഫോൺ‌ മേഖലയിലെ ട്രെയിനിംഗ്‌- സംരംഭകത്വ സാധ്യതകൾ പ്രയോജനപ്പെടുത്താനായി Ministry of Skill Development & Entrepreneurship, Government of India യുടെ കീഴിലുള്ള National Skill Development Corporation(NSDC) ന്റെ ഭാഗമായ Telecom Sector Skill Council (TSSC)ലും ഇന്ത്യയിലെ പ്രഥമ മൊബൈൽ ഫോൺ ‌ട്രെയിനിംഗ്‌‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ആയ ബ്രിറ്റ്കോ & ബ്രിഡ്കോയും തമ്മിൽ ധാരണാ പത്രം തയ്യാറാക്കി. 1998ൽ ഇന്ത്യയിലെ ആദ്യത്തെ മൊബൈൽ ഫോൺ ഇൻസ്റ്റിറ്റ്യൂട്ട് ആയി കോട്ടക്കലിൽ ആരംഭിച്ച ബ്രിറ്റ്കോ & ബ്രിഡ്കോ മൊബൈൽ ഫോൺ ടെക്നോളജിയിൽ കേരളത്തിൽ പഠനവും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പരിശീലനവും നൽകി യുവാക്കളെ മൊബൈൽഫോൺ മേഖലയിൽ ഇന്ത്യയിലും വിദേശത്തും മികച്ച സംരംഭകരാക്കി/ പദ്ധതിയാണd ഈ ധാരണക്ക്‌ കളമൊരുക്കിയത്‌.

ധാരണാപത്രത്തിലെ പ്രധാനതീരുമാനങ്ങൾ: ബ്രിറ്റ്കോ & ബ്രിഡ്കോയെ TSSC യുടെ Industry Partner ആയി അംഗീകരിച്ചു. ബ്രിറ്റ്കോ & ബ്രിഡ്കോയെ TSSC യുടെ അക്കാദമിക്ക്‌ പാർട്ട്ണർ ആയി അംഗീകരിച്ചു. TSSC യും  ബ്രിറ്റ്കോ & ബ്രിഡ്കോ യും സംയുക്തമായി മൊബൈൽഫോൺ മേഖലയിൽ അവസരം തേടുന്ന വിദ്യാർത്ഥികൾക്ക്‌ വേണ്ടി ഏറ്റവും ആധുനിക ഉപകരണങ്ങൾ സജ്ജമാക്കിയ Centre of Excellence  കേരളമുളപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സ്ഥാപിക്കും.

 TSSC യുടെ ടെക്നോളജി അദ്ധ്യാപക പരിശീലന കേന്ദ്രമായി ബ്രിറ്റ്കോ & ബ്രിഡ്കോ യെ ഉപയോഗപ്പെടുത്തും.  ഇന്ത്യയിൽ എക്സ്പീരിയൻസ്‌ നേടിയ വിദ്യാർത്ഥികൾക്ക്‌ വിദേശ പ്ലേസ്മെന്റിനു അവസരം ഒരുക്കിക്കൊടുക്കാൻ പരസ്പരം സഹകരിക്കും. ബ്രിറ്റ്‌കോ & ബ്രിഡ്കോ വിദ്യാർത്ഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരമുള്ള  RPL സർട്ടിഫിക്കറ്റ് ലഭിക്കുകയും  ഇത് വിദേശ രാജ്യങ്ങളുടെ എംബസി അറ്റെസ്റ്റേഷനു സഹായകമാകും. 

MORE IN BUSINESS
SHOW MORE
Loading...
Loading...