ലോകത്ത് വാട്സാപ്പിനെ കീഴടക്കി ടെലിഗ്രാം ഒന്നാമത്; കണ്ണുതള്ളി ഫെയ്സ്ബുക്; റിപ്പോർട്ട്

telegram-number-one
SHARE

ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പിന് നിലവിൽ ആഗോളതലത്തിൽ 200 കോടിയിലധികം സജീവ പ്രതിമാസ ഉപയോക്താക്കളുണ്ട്. എന്നാൽ, പുതിയ സ്വകാര്യ നയമാറ്റം പ്രഖ്യാപിച്ച അന്നുമുതൽ വാട്സാപ് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

ഇതോടെ മറ്റൊരു മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ ആഗോളതലത്തിലെ ഡൗൺലോഡിങ് കുത്തനെ കൂടുകയും ചെയ്തു. അതേസമയം, ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയിൽ ഫെയ്സ്ബുക് പുതിയ നിയമം നടപ്പാക്കുന്നത് മെയ് മാസം വരെ നീട്ടിയിരിക്കുകയാണ്.ഈ വര്‍ഷത്തെ ആദ്യ മാസത്തിൽ തന്നെ ടെലിഗ്രാം ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ഗെയിമിങ് ഇതര അപ്ലിക്കേഷനായി മാറി. ജനുവരിയിൽ മാത്രം 6.3 കോടിലധികം പേരാണ് ടെലിഗ്രാം ഇൻസ്റ്റാൾ ചെയ്തത്. ലോകത്ത് ആകെ 50 കോടിയിലധികം പേരാണ് ഓരോ മാസവും ടെലിഗ്രാം ഉപയോഗിക്കുന്നത്.

സെൻസർ ടവർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ടെലിഗ്രാം ഇൻസ്റ്റാളുകൾ ഉള്ള രാജ്യങ്ങളിൽ ഇന്ത്യയിൽ 24 ശതമാനവും ഇന്തൊനേഷ്യ 10 ശതമാനവും ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ടെലിഗ്രാമിന് പുറമെ സിഗ്നൽ ആപ്ലിക്കേഷനും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.

report-new

ഗൂഗിൾ പ്ലേയിലെ ഡൗൺലോഡുകളുടെ കാര്യത്തിൽ ഡിസംബറിൽ ടെലിഗ്രാം ഒമ്പതാം സ്ഥാനത്തെത്തി. ആപ്പിൾ ആപ്പ് സ്റ്റോറിലെ മികച്ച അഞ്ച് ഡൗൺലോഡ് ആപ്പുകളുടെ പട്ടികയിൽ ഇടംനേടാനും സാധിച്ചു. സോഷ്യൽ മെസഞ്ചർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ഡൗൺ‌ലോഡ് ചെയ്ത 10 ആപ്പുകളുടെ പട്ടികയിലും ടെലിഗ്രാം പ്രവേശിച്ചു. 

MORE IN BUSINESS
SHOW MORE
Loading...
Loading...