കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് പ്രവർത്തനം വ്യാപിപ്പിക്കുന്നു; സ്വർണപ്പണയ വായ്പ 5000 കോടിയാക്കും

പ്രമുഖ ധനകാര്യസേവന സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ദക്ഷിണേന്ത്യ മുഴുവന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ശാഖകളുടെ എണ്ണം ആയിരമായി ഉയര്‍ത്തും. സ്വര്‍ണപ്പണയ വായ്പ അയ്യായിരം കോടിയായി വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

അടുത്ത മൂന്നു വര്‍ഷത്തേക്ക് വിപുലമായ പദ്ധതികളാണ് കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച എൻബിഎഫ്സി എന്ന ലക്ഷ്യാണ് കമ്പനിക്ക് മുന്നിലുള്ളത്. ആയിരം ശാഖകള്‍ എന്ന ലക്ഷ്യത്തിലേക്കെത്തുന്നതോടെ ദക്ഷിണേന്ത്യ മുഴുവന്‍ സാന്നിധ്യമറിയിക്കാനാകും. പബ്ലിക് എന്‍സിഡി വഴി സമാഹരിക്കുന്ന മുഴുവന്‍ തുകയും സ്വര്‍ണവായ്പ വിപുലീകരണത്തിനായി നീക്കിവയ്ക്കും.

വിശ്വാസ്യതയും മികവും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് കെഎല്‍എമ്മിന്‍റെ വിജയരഹസ്യമെന്ന് ബ്രാന്‍ഡ് അംബാസഡര്‍ ആയ മഞ്ജു വാര്യര്‍ ചൂണ്ടിക്കാട്ടി.