സൂക്ഷിക്കണം, ഈ മാൽവെയറിനെ; 337 ആപ്പുകൾക്ക് ഭീഷണി; വിവരങ്ങൾ ചോർന്നേക്കാം

സൈബർ ആക്രമണ ഭീഷണിയുമായി ബ്ലാക്ക് റോക്ക് മാല്‍വെയർ. അതിരഹസ്യ സ്വഭാവമുള്ള വിവരങ്ങൾ വരെ ചോർത്തിയെടുക്കുന്നതാണ് ഈ മാല്‍വെയറെന്ന് സൈബര്‍ വിദഗ്ധർ പറയുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്കു മാത്രമല്ല, ജി മെയില്‍, ട്വിറ്റര്‍ ഇന്‍സ്റ്റാഗ്രാം തുടങ്ങിയ 337 ആൻഡ്രോയ്ഡ് ആപ്പുകൾക്ക് മാൽവെയർ ഭീഷണിയാണ്. ഷോപ്പിംഗ്, ലൈഫ് സ്റ്റെല്‍, ന്യൂസ് ആപ്പുകള്‍ക്കാണ് ഇത് പ്രധാനമായും ഭീഷണി

വ്യാജ ആപ്പുകളിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒറിജിനലിനെ പോലും വെല്ലുന്ന തരത്തിലുള്ളവയാണ് ഈ വ്യാജ ആപ്പുകൾ. ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ ആപ്പാണ് എന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. വിവരങ്ങള്‍ കൈമാറുന്നവര്‍ വഞ്ചിക്കപ്പെടാന്‍ ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.