ഉപഭോക്താക്കൾ ജ്വലറികളിൽ എത്തിതുടങ്ങി; പ്രതീക്ഷയിൽ വ്യാപാരികൾ

ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ജ്വലറികള്‍ തുറന്നപ്പോള്‍ പ്രതീക്ഷയോടെ സ്വര്‍ണവ്യാപാരികള്‍. ‌ദിനംപ്രതി വിലയില്‍ വ്യത്യാസം വരുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങാനും വില്‍കാനുമായി ഉപഭോക്താക്കള്‍ കടകളില്‍ എത്തിതുടങ്ങി. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി സാമൂഹിക അകലം പാലിച്ചാണ് കടകള്‍ തുറന്നിരിക്കുന്നത്. 

മൂന്ന് മാസത്തോളമായി അടഞ്ഞുകിടന്ന സ്വര്‍ണകടകള്‍ ഓരോന്നായി  തുറക്കുകയാണ്. എത് പ്രതിസന്ധിയിലും തളരാതിരുന്ന സ്വര്‍ണ വിപണി കോവിഡില്‍ അല്‍പം തളര്‍ന്നിട്ടുണ്ട്. എങ്കിലും തിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ്  വ്യാപാരികള്‍. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ വഴികള്‍ തേടുകയാണ് ചിലര്‍. .കല്യാണ സീസണിലേക്ക് കാലേകൂട്ടി സ്വര്‍ണം ബൂക്ക് ചെയ്തവര്‍ക്ക് ആ ദിവസത്തെ വിലയിലാണ് ചില ജ്വലറികള്‍ സ്വര്‍ണം വില്‍ക്കുന്നത്

ദിവസവിലയില്‍ നേരിയ വ്യത്യാസം അനുഭവപ്പെടുന്നുണ്ടെങ്കിലും  രാജ്യാന്തര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായിരിക്കും ഭാവിയിലെ സ്വര്‍ണവിലയെന്നു വ്യക്തമാക്കുന്ന വ്യാപാരികള്‍ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്നും അപേക്ഷിക്കുന്നു

സര്‍ക്കാര്‍ നിര്‍ദേശം  കര്‍ശനമായി പാലിച്ച് സാമൂഹിക അകലം ഉറപ്പാക്കിയാണ് സ്വര്‍ണക്കടകള്‍ തുറന്നിരിക്കുന്നത്. കടയിലെത്തുന്നവരുടെ ശരീ ഊഷ്മാവ് അളകും, സാനിറ്റൈസറും നല്‍കും,. എയര്‍കണ്ടിഷന്‍ പൂര്‍ണമായും ഒഴിവാക്കി. ഉപഭോക്താക്കളുടെ തിരക്കൊഴിവാക്കാന്‍ ചില ജ്വലറി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്വര്‍ണം വാങ്ങുന്നവര്‍ക്കൊപ്പം തന്നെ വില്‍ക്കാനും മാറ്റിവാങ്ങാനുമെല്ലാം ആളുകള്‍ കടകളിലെത്തുന്നുണ്ട്. ഓഗസ്റ്റ് മാസത്തിനപ്പുറം വരുന്ന കല്യാണക്കാലവും സ്വര്‍ണവ്യാപാരികളുടെ മറ്റൊരു പ്രതീക്ഷയാണ്.