കോവിഡ് 19 ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണികള്‍

കോവിഡ് 19 ഭീതിയില്‍ തകര്‍ന്നടിഞ്ഞ് ഓഹരി വിപണികള്‍.വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ സെന്‍സെക്സ് 1,100 പോയിന്റ് ഇടിഞ്ഞു.വ്യാപാരം തുടങ്ങി 5 മിനിറ്റുകള്‍ക്കുളളില്‍ 4 ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്കുണ്ടായത്.അമേരിക്കയില്‍ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യാന്തര വിപണികള്‍ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി .

മറ്റ് രാജ്യങ്ങളിലും കോവിഡ് 19 മൂലമുളള മരണം കൂടിയതോടെ കടുത്ത ആശങ്കയിലാണ് സാമ്പത്തിക ലോകം. അമേരിക്കയുടെ പുറത്തേക്ക് യാത്ര ചെയ്യാത്ത ആള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ 2011 ന് ശേഷമുളള ഏറ്റവും വലിയ തകര്‍ച്ചയാണ് അമേരിക്കന്‍ വിപണികളിലുണ്ടായത്. സാമ്പത്തിക മാന്ദ്യ കാലത്തെ അവസ്ഥയിലേക്ക് യുഎസ് വിപണികള്‍ തകര്‍ന്നടിഞ്ഞു. ഇതോടെ ആഗോള തലത്തില്‍ ഓഹരി വിപണികളും കനത്ത നഷ്ടം നേരിട്ടു. സെന്‍സെക്സ് 1100 ലേറെ പോയിന്‍റ് ഇടിഞ്ഞു

 വികസിത രാജ്യങ്ങളും കരുതിയിരിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദേശം നല്‍കിയതോടെ നിക്ഷേപകര്‍ കടുത്ത ആശങ്കയിലായി.സാമ്പത്തിക വളര്‍ച്ചയും, ആഗോള വ്യാപാര ഇടപാടുകളും പ്രതിസന്ധിയിലായേക്കുമെന്നാണ് വിലയിരുത്തല്‍.