എസ്ബിഐ കാര്‍ഡ്സിന്‍റെ ഓഹരി വില്‍പന മാര്‍ച്ച് 2 മുതല്‍ 5 വരെ

എസ്ബിഐ കാര്‍ഡ്സിന്‍റെ ഐപിഒ മാര്‍ച്ച് 2 മുതല്‍ 5 വരെ നടക്കും. 750 രൂപ മുതല്‍ 755 രൂപ വരെയായിരിക്കും ഓഹരിയുടെ മുഖവില രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ക്രെഡിറ്റ് കാര്‍ഡ് സേവനദാതാക്കളാണ് എസ്ബിഐ കാര്‍ഡ്സ് . 10000 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക ഓഹരി വില്‍പന നടത്തുന്നത്. 

മാര്‍ച്ച് 2 മുതല്‍ 5 വരെ നടക്കുന്ന ഐപിഒയില്‍ 750 രൂപ മുതല്‍ 755 രൂപ വരെയായിരിക്കും ഓഹരിയുടെ മുഖവില. എസ്ബിഐ കാര്‍ഡ്സിന്‍റെ 74 ശതമാനം ഓഹരികള്‍ എസ്ബിഐയുടെ പക്കലാണ്. അര്‍ഹരായ എസ്ബിഐ ജീവനക്കാര്‍ക്ക് ഓഹരിയൊന്നിന് 75 രൂപ ഡിസ്കൗണ്ട് ലഭിക്കും. കുറഞ്ഞത് 19 ഓഹരികള്‍ക്കെങ്കിലും അപേക്ഷിക്കണം. രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ്  വിപണിയുടെ 18 ശതമാനം കൈകാര്യം ചെയ്യുന്നത് എസ്ബിഐ കാര്‍ഡ്സാണ്.കൊട്ടക് മഹീന്ദ്ര കാപിറ്റല്‍, ആക്സിസ് കാപിറ്റല്‍, ഡിഎസ്പി മെറില്‍ലിഞ്ച്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് എന്നിവയാണ് ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍