നവംബറിലും വാഹനവിപണിയിൽ ഇടിവ്; കൂടുതല്‍ തിരിച്ചടി ഹോണ്ടക്ക്

നവംബര്‍ മാസത്തിലും വാഹന വില്‍പന ഇടിഞ്ഞു. ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത് ഹോണ്ടയാണ്. അതേസമയം ഹ്യൂണ്ടായിയുടെ വില്‍പന 2 ശതമാനം വര്‍ധിച്ചു. 

ഒക്ടോബര്‍ മാസം വില്‍പനയില്‍ കൈവരിച്ച നേട്ടം നവംബര്‍ മാസത്തില്‍ മാരുതിക്ക് നില നിര്‍ത്താനായില്ല. വില്‍പന മൂന്ന് ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 1.43 ലക്ഷം യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഇത്തവണ 1.39 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് വിറ്റത്. ഹോണ്ടയുടെ വില്‍പനയിലാണ് ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത്. കഴിഞ്ഞ വര്‍ഷം നംവബറില്‍ 13,006 കാറുകള്‍ വിറ്റപ്പോള്‍ കഴിഞ്ഞ മാസം ഇത് വെറും 6,459 എണ്ണമായി കുത്തനെ കുറഞ്ഞു. രണ്ടാം സ്ഥാനത്ത് ടാറ്റാ മോട്ടോഴ്സാണ്. വില്‍പന 39 ശതമാനം കുറഞ്ഞു. 10400 കാറുകള്‍ മാത്രമാണ് ടാറ്റാ ഡിസംബറില്‍ വിറ്റത്. മഹീന്ദ്രയുടെ വില്‍പനയില്‍ 10 ശതമാനം ഇടിവുണ്ടായി. അതേ സമയം ഹ്യൂണ്ടായ് മോട്ടോഴ്സിന്‍റെ വില്‍പന 2 ശതമാനം വര്‍ധിച്ചു. 43700-റില്‍ നിന്നും 44600ആയാണ് വില്‍പന കൂടിയത്.