മിനിമം ബാലൻസ് എസ്ബിഐ കുറയ്ക്കും; സേവന നിരക്കുകളിൽ ഇളവ് ഉടൻ

സേവന നിരക്കുകൾ പരിഷ്കരിക്കാൻ എസ്ബിഐ ഒരുങ്ങുന്നു. അടുത്തമാസം ആദ്യം മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.നിലവിലെ പ്രതിമാസ ബാലൻസിലും നിശ്ചിത ബാലൻസ് സൂക്ഷിക്കാത്തവർക്ക് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തിയിട്ടുണ്ട്. ഗ്രാമ, അർധ നഗര-നഗര പ്രദേശങ്ങളിൽ വ്യത്യസ്ത തുകയാണ് പിഴയായി ഈടാക്കിയിരുന്നത്.

നഗര പ്രദേശങ്ങളിൽ ശരാശരി പ്രതിമാസ ബാലന്‍സ്  5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറവ് വരുത്തി. അർധ നഗരങ്ങളിൽ 2000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 1000 രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. മിനിമം ബാലൻസ് തുക 50 ശതമാനത്തിൽ താഴ്ന്നാൽ പത്ത് രൂപ പിഴയും ജിഎസ്ടിയും ചുമത്തുമെന്നും ബാങ്ക് വ്യക്തമാക്കി. അതേസമയം നെഫ്റ്റ്, ആർജിഎസ് സംവിധാനങ്ങൾ വഴിയുള്ള ഓൺലൈൻ ഇടപാടുകൾ സേവന നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.