പ്രകൃതി സൗഹൃദമാകാൻ മാരുതി; കൂടുതൽ സിഎൻജി കാറുകൾ പുറത്തിറക്കും

രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുകി എല്ലാ ചെറുകാറുകളുടെയും സിഎന്‍ജി പതിപ്പും പുറത്തിറക്കും. മലീനീകരണ നിയന്ത്രണവും പെട്രോള്‍ ഡീസല്‍ വില വര്‍ധനയും പരിഗണിച്ചാണിത്. 

മാരുതിയുടെ എല്ലാ ചെറുകാറുകളുടെയും സിഎന്‍ജി പതിപ്പും പുറത്തിറക്കുന്നതിലൂടെ പരമാവധി വില്‍പനയാണ് മാരുതി സുസുകി ലക്ഷ്യമിടുന്നത്. മാരുതിയുടെ 8 മോഡലുകള്‍ക്കാണ് നിലവില്‍ സിഎന്‍ജി പതിപ്പുകളുളളത്. ഈ വിഭാഗത്തിലുളള 16 മോഡലുകളുടേയും സിഎന്‍ജി പതിപ്പുകളും പുറത്തിറക്കും.

നിലവില്‍ മാരുതിയുടെ ആകെ വില്‍പ്പനയുടെ 7 ശതമാനം മാത്രമാണ് സിഎന്‍ജി മോഡലുകളുളളത്.ഡീസല്‍ വാഹനങ്ങളുടെ ഉല്‍പാദനം കുറയ്ക്കുന്നത് മൂലം വില്‍പനയില്‍ കുറവുണ്ടാവുകയാണെങ്കില്‍ അത് മറികടക്കാന്‍ സിഎന്‍ജി വാഹനങ്ങളിലൂടെ സാധിക്കുമെന്നാണ് മാരുതിയുടെ പ്രതീക്ഷ.. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ 31,000 സിഎന്‍ജി വാഹനങ്ങളാണ് മാരുതി വിറ്റത്.

അതേ സമയംവാഹനങ്ങള്‍ വാങ്ങിയ ശേഷം പല ഉപയോക്താക്കളും സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കുന്നുണ്ട്. സിഎന്‍ജി കിറ്റ് സഹിതം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന  വാഹനങ്ങള്‍ക്ക് ചിലവ് കൂടുതലാതിനാലാണിത്. ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടലും മാരുതി ആവശ്യപ്പെടുന്നുണ്ട്.