അത്തമെത്തിയിട്ടും സജീവമാകാതെ പൂ വിപണി; മഴ തിരിച്ചടിയായി

ഓണത്തെ വരവേറ്റ് അത്തമെത്തിയിട്ടും സജീവമാകാതെ പൂ വിപണി. പൂക്കളുടെ പൊള്ളുന്ന വില കച്ചവടത്തെ പിന്നോട്ടടിച്ചു. പൂവാങ്ങാന്‍ ആളുകളെത്തിത്തുടങ്ങാത്തതും കച്ചവടത്തിന് തിരിച്ചടിയായി.

അത്തം മുതല്‍ പൂകടകളില്‍ തിരക്കേറുന്ന പതിവിന് വിപരീതമായി ഇത്തവണ പൂ വിപണിക്ക് കാലിടറുന്നു. തമിഴ്നാട്ടില്‍ നിന്ന് പൂക്കളെത്തുന്നുണ്ടെങ്കിലും വാങ്ങാല്‍ ആളുകളില്ല. പൂവിന്റെ വിലവര്‍ധനയും ആളുകളെ കടകളില്‍ നിന്ന് അകറ്റുന്നുണ്ട്. തിരുവോണമാകുമ്പോള്‍ വില ഇനിയും കൂടാനാണ് സാധ്യത.

കേരളത്തില്‍ സമീപകാലത്തുണ്ടായ മഴക്കെടുതികളും വിപണിയില്‍ തിരിച്ചടിയായി. തിരുവോണത്തോടടുക്കുമ്പോള്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.