കാർ വിൽപന കുത്തനെ കുറഞ്ഞു; 24.97% ഇടിവ്

രാജ്യത്തെ വാഹന വില്‍പനയില്‍ ഇടിവ് തുടരുന്നു. ജൂണ്‍ മാസത്തില്‍ വില്‍പനയില്‍ 18 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ മാസത്തില്‍ രാജ്ത്ത് 2,25,732 യാത്രാ വാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തെ വില്‍പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 17.54 ശതമാനം ഇടിവ് ആണ് വാഹന വില്‍പനയിലുണ്ടായത്.  കാര്‍ വില്‍പന കുത്തനെ കുറഞ്ഞു. 24.97 ശതമാനമാണ് ഇടിവ്. 

1,39,628 കാറുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് വിറ്റത്. മോട്ടോര്‍സൈക്കിള്‍ വില്‍പന 9 .57ശതമാനം കുറഞ്ഞു. 10,84,598 മോട്ടോര്‍സൈക്കിളുകളാണ് ജൂണില്‍ വിറ്റത്.  വാണിജ്യ വാഹനങ്ങളുടെ വില്‍പനയും കുറഞ്ഞു. ഇടിവ് 12.27 ശതമാനം. എല്ലാ വിഭാഗങ്ങളിലുമുളള വാഹനങ്ങളുടെ വില്‍പനയും ജൂണ്‍ മാസത്തില്‍ താഴേക്കാണ്. മെയ് മാസത്തിലും വാഹന വില്‍പന കുത്തനെ കുറഞ്ഞിരുന്നു. 20.55 ശതമാനം ഇടിവാണ് മെയില്‍ ഉണ്ടായത്. കഴിഞ്ഞ 18 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്