ഒറ്റ ചാര്‍ജിംഗില്‍ 452 കി.മീ; വമ്പിച്ച മാറ്റത്തിന് ഹ്യൂണ്ടായിയുടെ ഇലക്ട്രിക് കാർ കോ‌ന

രാജ്യത്തെ വാഹന വിപണിയില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് വഴി തെളിച്ച് ഹ്യൂണ്ടായിയുടെ ഇലക്ട്രിക് കാര്‍ കോന വിപണിയില്‍. 25.3 ലക്ഷം രൂപയാണ് കോനയുടെ വില. കിലോ മീററര്‍ സുഖമായി സഞ്ചരിക്കാം. ഇന്ധന വില കുതിക്കുമ്പോള്‍ ഇന്ത്യയിലെ വാഹന പ്രേമികള്‍ക്ക് മുന്നില്‍ കോന എന്ന ഇലക്ട്രിക് കാറുമായി എത്തിയിരിക്കുകയാണ് ഹ്യൂണ്ടായി. 

ഇലക്ട്രിക് വാഹനമായതിനാല്‍ നിരത്തിലൂടെ ഇഴഞ്ഞുനീങ്ങുമോയെന്ന ഭയവും വേണ്ട. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ നൂറ് കിലോ മീറ്റർ വേഗം കൈവരിക്കാന്‍ കോനയ്ക്ക് വെറും 9.7 സെക്കന്‍റുകള്‍ മതി. പെട്ടെന്ന് ചാര്‍ജ് ചെയ്യാനുളള സൗകര്യം, കുറഞ്ഞ പ്രവര്‍ത്തന ചിലവ്, ഈടുറ്റ ബാറ്ററി , കരുത്തേറിയ എഞ്ചിന്‍ എന്നീ സവിശേഷതകളാണ് കോനയെ വേറിട്ട് നിര്‍ത്തുന്നത്. 

57 മിനിറ്റുകള്‍ കൊണ്ട് കാര്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ ലഭ്യമാണെങ്കിലും വില കുറയ്ക്കുന്നതിനായി ഇന്ത്യയില്‍ തന്നെയാണ് കോന നിര്‍മ്മിച്ചിരിക്കുന്നത്. 25.3 ലക്ഷം രൂപയാണ് കോനയുടെ വില. പുതിയ ബജറ്റനുസരിച്ച് വാഹനം വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ ആദായ നികുതി ഇളവും ലഭിക്കും.