ദക്ഷിണമേഖലയ്ക്ക് 6000 മെഗാവാട്ടിന്റെ അധികശേഷി

തമിഴ്നാട്, കേരളം, കര്‍ണ്ണാടകം, പുതുച്ചേരി എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണമേഖലയ്ക്ക് 6000 മെഗാവാട്ടിന്റെ അധികശേഷി. ദക്ഷിണമേഖലയിലെ ഉൗര്‍ജ്ജോത്പാദന പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മധുരയില്‍ നടന്ന യോഗത്തില്‍ പവര്‍ഗ്രിഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രവി പി. സിംഗ് വ്യക്തമാക്കി. 

റായ്ഗഡ്– പുഗളൂര്‍– തൃശൂര്‍ 800കെവി എച്ച്.വി.ഡി.സി. വിതരണ പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പവര്‍ഗ്രിഡിന്റെ ദക്ഷിണമേഖല വിതരണശൃംഖലയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ക്ക് അദ്ദേഹം നല്‍കി. തമിഴ്നാട്, കേരളം, കര്‍ണ്ണാടകം, പുതുച്ചേരി എന്നിവ ഉള്‍പ്പെടുന്ന ദക്ഷിണമേഖലയ്ക്ക് 6000 മെഗാവാട്ടിന്റെ അധികശേഷി കൈവരുത്തുന്നതാണ് ഇൗ പദ്ധതി. 

ഇൗ പ്രദേശത്തെ വര്‍ദ്ധിച്ചുവരുന്ന ഉൗര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രത്യേകിച്ച് കേരളം, തമിഴ്നാട് എന്നീ സംസ്്ഥാനങ്ങള്‍ക്ക് ഇൗ അധിക വൈദ്യുതി ലഭ്യത ഏറെ പ്രയോജനം ചെയ്യും. 353,344 മെഗാ വോള്‍ട്ട് ആംപിയര്‍ ശേഷിയും 239 സബ് സ്റ്റേഷനുകളും 151,380 സര്‍ക്യൂട്ട് കിലോമീറ്റര്‍ വിതരണ ശൃംഖലയുമുള്ള പവര്‍ഗ്രിഡ് ഇതിനകം ലോകത്തെ ഏറ്റവും വലിയ ഉൗര്‍ജ്ജവിതരണ സംവിധാനങ്ങളിലൊന്നായി മാറിയിട്ടുണ്ട്.