തോമസ് പാറക്കലിനെ അപേഡ അംഗമായി നിയമിച്ചു

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള അഗ്രികൾച്ചറൽ പ്രോസസ്ഡ് ഫുഡ് ആന്റ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA) മെമ്പറായി തോമസ് പാറക്കലിനെ നിയമിച്ചു. വിവിധ കേന്ദ്ര മന്ത്രാലയ കമ്മിറ്റികളിൽ  സേവനം അനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം മൂവാറ്റുപുഴ സ്വദേശി ആണ്. കേരളത്തിൽനിന്നുള്ള ഏക APEDA അംഗം ആണ് തോമസ് പാറക്കൽ.