കേറ്ററിങ് രംഗത്ത് സജീവമാകാൻ 'റെയിൻബോ'; കോഴിക്കോടും കണ്ണൂരും പുതിയ യൂണിറ്റുകൾ

കേറ്ററിങ് രംഗത്ത് ശ്രദ്ധേയരായ ‘റെയിന്‍ബോ’ കേരളത്തിലാകമാനം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കോഴിക്കോടും കണ്ണൂരും അടുത്തമാസം പുതിയ യൂണിറ്റിന് തുടക്കമാകും. ദിനംപ്രതി പതിനായിരത്തിലധികം വിഭവങ്ങള്‍ തയ്യാറാക്കാന്‍ കഴിയുന്ന രീതിയില്‍ എറണാകുളം ഞാറയ്ക്കലില്‍ അടുക്കള സജ്ജീകരിച്ചതായി ‘റെയിന്‍ബോ’ സിഇഒ ജോണ്‍ മാഞ്ഞൂരാന്‍ പറഞ്ഞു. 

കേറ്ററിങ് രംഗത്ത് സംസ്ഥാനത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ ഔട്ട്‌ലറ്റുകള്‍ തുറക്കാനും പദ്ധതിയുണ്ട്. 40 വര്‍ഷമായി കേറ്ററിങ് – റസ്റ്റോറന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ‘റെയിന്‍ബോ’യ്ക്ക് നിലവില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ശ്യംഖലകളുണ്ട്.