ഇന്ത്യൻ നിരത്തിൽ സജീവമാകാൻ നിസാൻ; കിക്സ് ജനുവരിയിൽ

ഇന്ത്യൻ നിരത്തിൽ കൂടുതൽ സജീവമാ‌കാൻ നിസാൻ. കമ്പനിയുടെ പുതിയ SUV കിക്സ് അടുത്ത ജനുവരിയോടെ വിപണിയിലെത്തും. വാഹനത്തിൻറെ ഫസ്റ്റ്ലുക്ക് ലോഞ്ച് മുംബൈയിൽ നടന്നു. 

ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്കാണ് പുതിയ കിക്സിൻറെ വരവ്. രാജ്യാന്തര വിപണിയിലേതിനേക്കാൾ വലിപ്പക്കൂടുതലിൽ തുടങ്ങുന്നു കിക്സിൻറെ പ്രത്യേകത. റീഡിസൈൻ ചെയ്ത മുൻബംപർ. അലൂമിനിയം സ്കിഡ് പ്ലേറ്റ്, ഡേറ്ററണ്ണിങ് എൽഇഡി ഹെഡ്‍ലാംപ്, വി-ഷേപ്പ് ക്രോംബാൻഡ്. എന്നാൽ, പിൻഭാഗത്തിനും, വശങ്ങൾക്കും രാജ്യാന്തരപതിപ്പിൽനിന്ന് കാര്യമായ മാറ്റമില്ല. 

ബ്രസീലിയൻ വിപണിയെ ലക്ഷ്യംവച്ച് നേരത്തെയിറക്കിയ കോംപാക്ട് എസ്.യു.വിയുമായി ഇൻറീരിയർറിന് സാമ്യുണ്ടായേക്കും. ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും കിക്സിലുണ്ടാകും. 1.6ലിറ്റര്‍ പെട്രോൾ, 1.5ലിറ്റർ ഡീസൽ എൻജിനുകള്‍ . വില പത്തുമുതൽ പതിനഞ്ചുക്ഷം വരെയാകുമെന്നാണ് സൂചന.

എന്നാൽ ഫസ്റ്റ് ലുക്ക് ഒഴികെ മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. നിസാൻ കിക്സ് ഇന്ത്യൻവിപണിയിൽ ഹ്യൂണ്ടായ് ക്രേറ്റ, മഹീന്ദ്ര എക്സ് യുവി 500 എന്നിവയോടാകും മൽസരിക്കുക.