വീണ്ടും ബാങ്ക് ലയനം; പിഎൻബി, ഓറിയെന്റല്‍ ബാങ്ക് , ആന്ധ്ര ബാങ്ക് എന്നിവയെ ഒന്നാക്കാൻ നീക്കം

പൊതുമേഖലയിലെ മറ്റൊരു ബാങ്ക് ലയനത്തിനുകൂടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയെന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക് എന്നിവയെ ലയിപ്പിച്ച് ഒന്നാക്കാനാണ് ആലോചന. ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നിവയുടെ ലയനം പ്രഖ്യാപിച്ചതിനുപിന്നാലെയാണ് മറ്റ് മൂന്നു ബാങ്കുകള്‍ കൂടി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

 ഡിസംബര്‍ 31 നുമുന്‍പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് വന്‍കിട ബാങ്കുകളുടെ എണ്ണം കുറച്ച് ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുെട ഭാഗമായാണ് ലയനം.