പുതിയ ട്രക്കുകള്‍ വിപണിയിലിറക്കി എസ് എം എല്‍, ഇസുസു

പുതിയ ട്രക്കുകള്‍ വിപണിയിലിറക്കി പ്രമുഖ വാഹന നിര്‍മാതാക്കളായ എസ് എം എല്‍, ഇസുസു.  ഗ്ലോബല്‍ സീരിസ് എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ട്രക്കുകള്‍ എഴു മോഡലുകളില്‍ ലഭ്യമാകും. അതിനൂതന ട്രാക്കിംഗ് സംവിധാനമായ എസ് എം എല്‍ സാരഥിയും കമ്പനി പുറത്തിറക്കി. ഗ്ലോബല്‍ സീരിസ് മോഡലുകളില്‍ മാത്രമാണ് എസ് എം എല്‍ സാരഥി അവതരിപ്പിച്ചിരിക്കുന്നത്.

മുന്‍ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ പ്രത്യേകതകളും ഡിസൈനും അവതരിപ്പിച്ചിരിക്കുകയാണ് എസ് എം എല്‍ ഇസുസു. വിവിധതരം റോഡുകള്‍ക്ക് ചേര്‍ന്നവിധമാണ് വാഹനം രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്യാബിനിലും, ഹൈഡ് ലാംപുകളിലും, മീറ്റര്‍ കണ്‍സോളിലുംമെല്ലാം ഏറെ പുതുമകളുണ്ട്. റോബോട്ടിക് ടെക്നോളജി രൂപകല്‍പനചെയ്ത വാഹനം, പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിതമാണ്. 

കമ്പനി തന്നെ വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് ഡാറ്റ കമ്മ്യൂണിക്കേഷന്‍ കണക്ഷന്‍ ഡിവൈസാണ് എസ്. എം. എല്‍ സാരഥി. സാധാരണ ജി.പി.എസ്  ട്രാക്കിംഗില്‍ നിന്ന് വ്യത്യസ്തമായി. വാഹനത്തിന്റെ നീക്കങ്ങള്‍ അറിയുന്നതിനൊപ്പം കമ്പനിയുടെ സര്‍വീസ് സെന്ററുകളുമായും ബന്ധിപ്പിച്ചാണ് പ്രവര്‍ത്തനം. എവിടെ വച്ച് വാഹനത്തിന് തകരാര്‍ സംഭവിച്ചാലും തൊട്ടടുത്ത സര്‍വീസ് സ്റ്റേഷനിലേയക്ക് മെസേജ് എത്തുകയും അതുവഴി അതിവേഗം വിദഗ്ധ സേവനം ഉറപ്പാക്കാനുമാകും. 

വൈകാതെ തന്നെ മറ്റ് മോഡലുകളിലും എസ്. എം. എല്‍ സാരഥി ലഭ്യമാക്കാനാണ് കമ്പനിയുടെ ശ്രമം. ദക്ഷിണേന്ത്യന്‍ വിപണിയി ട്രക്കുകള്‍ക്ക് അനുകൂലമാണെന്നും. ഗ്ലോബല്‍ സീരിസില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി അറിയിച്ചു.