സംഗീതാസ്വാദന രംഗത്ത് വിപ്ലവമായി ഷെനെയ്സർ

സംഗീതാസ്വാദന രംഗത്ത് വിപ്ലവം സൃഷ്ടിച്ച് ഷെനെയ്സര്‍. ഒാര്‍ഫിയസ് റേഞ്ചിലെ പുതിയ അംഗമായ എച്ച് ഇ വണ്‍ ഹെഡ് സെറ്റാണ് ഷെനെസര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നാല്‍പത്തിയഞ്ച് ലക്ഷം രൂപയാണ് വില. ബെംഗളൂരുവില്‍ നടക്കുന്ന എക്സിബിഷനിലാണ് ഹെഡ്സെറ്റ് അവതരിപ്പിച്ചിരിക്കുന്നത്.  

പത്ത് വര്‍‍ഷം നീണ്ട പരീക്ഷണങ്ങളുടെ ഫലമായാണ് എച്ച് ഇ വണ്‍ എന്ന അത്യാധുനിക ഹെഡ്സെറ്റ് ഷെനെയ്സര്‍ പുറത്തിറക്കിയത്. ഏറ്റവും മനോഹരമായ സംഗീതാസ്വാദനത്തിനായി എട്ട് ഹെഡ്സ് മുതല്‍ നൂറ് കിലോ ഹെഡ്സ് വരെയാണ് ഫ്രീക്വന്‍സിയുെട പരിധി. ഇതിനായി ട്യൂബ് ആംപ്ലിഫയര്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രാനുലാര്‍ ഇന്‍ഹോമോജിനസ് കരാര മാര്‍ബിള്‍ ഉപയോഗിച്ചാണ് ആംപ്ലിഫയറിന് പുറംചട്ട രൂപപ്പെടുത്തിയിരിക്കുന്നത്. 

നാല്‍പത്തിയഞ്ച് ലക്ഷം രൂപ വിലവരുമെങ്കിലും ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിക്കുന്നതെന്നും. ശബ്ദത്തിന്റെ ഗുണമേന്‍മയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഉപഭോക്താക്കളാണ് ഇന്ത്യയിലെന്നുമാണ് കമ്പനിയുെട വിലയിരുത്തല്‍. 

ഭാവി വയര്‍ലെസ് ഹെഡ്സെറ്റുകളുടേതാണെന്നും, അത്യാധുനിക സംവിധാനങ്ങളുള്ള വയര്‍ലെസ് ഹെഡ്സെറ്റുകള്‍ നവംബറോടുകൂടി ഇന്ത്യയില്‍ അപതരിപ്പിക്കുമെന്നും കമ്പനി വ്യകിതമാക്കി.