ഐഡിയ‍–വോഡഫോണ്‍ ലയനം പൂര്‍ത്തിയായി; പുതിയ പേര് വോഡഫോണ്‍ ഐഡിയ ലിമിറ്റഡ്

ഐഡിയ സെല്ലുലര്‍–വോഡഫോണ്‍ ലയനം പൂര്‍ത്തിയായി. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നതാണ് പുതിയ കമ്പനിയുടെ പേര്. 4 കോടി 80 ലക്ഷം ഉപഭോക്താക്കളുള്ള വോഡഫോണ്‍ ഐഡിയ ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി.

32 ശതമാനം വിപണി പങ്കാളിത്തത്തോടെ ടെലികോം മേഖലയില്‍ എയര്‍ടെലിനെ കടത്തിവെട്ടി. കുമാര്‍ മംഗലം ബിര്‍ള ചെയര്‍മാനായി 12 അംഗ ബോര്‍ഡ് രൂപീകരിച്ചു. ബലേഷ് ശര്‍മയാണ് സിഇഒ. നിലവിലെ വോഡഫോണ്‍, ഐഡിയ ബ്രാന്‍ഡുകള്‍ തുടരുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.