ഇറാം ഗ്രൂപ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് കോടി നല്‍കി

പ്രളയ ദുരത്തില്‍പ്പെട്ടവര്‍ക്ക് കൈത്താങ്ങായി ഇറാം ഗ്രൂപ്പ് രണ്ട് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇറാം ഗ്രൂപ്പിന്‍റെ  കീഴിലുള്ള ഐ.റ്റി. എല്‍. ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ പേരിലുള്ള ചെക്ക് ഇറാം ഗ്രൂപ്പിന്‍റെ  സി. എം.ഡി. ഡോ. സിദ്ദിഖ് അഹമ്മദ് മുഖ്യമന്ത്രിക്ക് കൈമാറി 

കേരളം നേരിട്ട ഏറ്റവും വലിയ പ്രളയദുരന്തത്തില്‍ നിന്നും  പതിമൂന്ന്  ലക്ഷത്തിലധികം ജനങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി മല്‍സ്യബന്ധന തൊളിലാളികളെ കൂടി ഉള്‍പ്പെടുത്തിയുള്ള കേരള സര്‍ക്കാരിന്‍റെ സമയോചിതമായ ഇടപെടല്‍  പ്രശംസനീയമാണെന്നും സര്‍ക്കാരിന്  വേണ്ട എല്ലാ പിന്തുണയും വാഗ്ദാനം  ചെയ്തെന്നും ഡോ.സിദ്ദീഖ് അഹമ്മദ് പറഞ്ഞു. 

‌ഇറാം ഗ്രൂപ്പ് നേരിട്ടും സര്‍ക്കാര്‍ മുഖേനയും പ്രളയ ബാധിതര്‍ക്ക് സഹായഹസ്തവുമായി ഒപ്പമുണ്ടായിരുന്നു.  മൂന്നൂറിലധികം ലൈഫ് ജാക്കറ്റും  ഹൈഡ് ലാമ്പും  രക്ഷാപ്രവര്‍ത്തനത്തിനുനുവേണ്ടിയുള്ള നിരവധി ഉപകരണങ്ങളും  പ്രവര്‍ത്തന മേഖലകളില്‍ എത്തിച്ചു. ക്യാംപുകളില്‍ തിരികെ സ്വന്തം വീടുകളില്‍ എത്തുന്നവര്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.  ഒപ്പം അടിയന്തിര സഹായമായി രണ്ടായിരത്തിലധികം കുടുംബങ്ങള്‍ക്ക് 10 ദിവസം കഴിയുന്നതിനുള്ള ആഹാരസാധനങ്ങളും വസ്ത്രങ്ങളും വിതരമം ചെയ്തു.