കൃഷിയിടം ഇനി സ്മാർട്ടാക്കാം; നൂതനമാർഗ്ഗങ്ങളുമായി ക്രോപ്പിൻ ടെക്നോളജീസ്

കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗിക്കുകയാണ്  ബെംഗളൂരുവിലെ ക്രോപ്പിന്‍ ടെക്നോളജീസ്. സാറ്റലൈറ്റ് മാപ്പിംഗ് വഴി കാലാവസ്ഥാ വ്യതിയാനങ്ങളും അതിനനുസരിച്ചുള്ള കാര്‍ഷികരീതികളും സ്വീകരിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുകയും,  നൂതന മാര്‍ഗങ്ങള്‍ വഴി കൃഷിയിടത്തെ സ്മാര്‍ട്ട് ആക്കുകയുമാണ് ക്രോപ്പിന്‍ ടെക്നോളജീസ്. 

ഏറ്റെടുക്കുന്ന കൃഷിയിടം പരിശോധിച്ചതിന് ശേഷം, ഉത്തമമായ വിള ഏതെന്ന് കര്‍ഷകനെ അറിയിക്കും. ഏറെ ഉത്പാദന ക്ഷമതയുള്ള വിത്തുകളും നല്കും. തുടര്‍ന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയും  അനുയോജ്യമായ വളം, മറ്റ് പരിപാലന മാര്‍ഗങ്ങള്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്കും. സാറ്റലൈറ്റ് മാപ്പിങ് വഴി മണ്ണിന്റെ അവസ്ഥയും കാലവസ്ഥ മാറ്റങ്ങള്‍ തുടങ്ങി ആവശ്യമായവയെല്ലാം, കര്‍ഷകരുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാകും. 

വിളകളെ ആക്രമിക്കാന്‍ കീടങ്ങള്‍ വന്നാല്‍, കര്‍ഷകര്‍ക്ക് കൈവശമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കീടങ്ങളുടെ ഫോട്ടോ എടുത്ത് അയ്യ്ക്കാം. തുടര്‍ന്ന്  വിദഗ്ദ പരിശോധനയിലൂടെ കീടങ്ങളെ നീക്കം ചെയ്യാനുള്ള മാര്‍ഗങ്ങളും, കീടനാശിനിയെപ്പറ്റിയുള്ള വിവരങ്ങളും ഫോണില്‍ ലഭിക്കും

ഉല്പന്നങ്ങള്‍ ഫലപ്രദമായ രീതിയില്‍ വിറ്റഴിക്കാന്‍ വിപണിയെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങളും ഇവര്‍നല്കും. സ്മാര്‍ട്ട് ഫാം, സ്മാര്‍ട്ട് സെയ്ല്‍സ്, സ്മാര്‍ട്ട് റിസ്ക്,ഏക്കര്‍ സ്വയര്‍, എം വെയര്‍ ഹൗസ്. എന്നിങ്ങനെ നീളുന്നു ക്രോപ്പിന്റെ സേവനങ്ങള്‍. 2022ഓടെ ഇന്ത്യയിലുടനീളം രണ്ട് കോടി കര്‍ഷകര്‍ക്ക് സേവനം ലഭ്യമാക്കുകയാണ് ക്രോപ്പിന്‍ ടെക്നോളജീസിന്റെ ലക്ഷ്യം.