വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കാൻ പുതിയ നിർദേശങ്ങളുമായി ട്രായ്

വിവിധ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്‍കേണ്ടിവരുന്ന വ്യക്തിഗത വിവരങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് ട്രായ്. ആധാറിനുവേണ്ടി നല്‍കേണ്ടിവരുന്ന അത്രയും വിവരങ്ങള്‍ മാത്രമേ ആവശ്യപ്പെടാവൂ എന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മ അഭിപ്രായപ്പെട്ടു. 

വ്യക്തിഗത വിവരങ്ങള്‍ അഥവാ ഡാറ്റ  [Duration:0'42"] സംരക്ഷിക്കിപ്പെടേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് ട്രായ് ചെയര്‍മാന്‍റെ അഭിപ്രായപ്രകടനം. 12 അക്ക ആധാര്‍ നമ്പര്‍ ലഭിക്കുന്നതിനായി വെറും മൂന്ന് ഡാറ്റ മാത്രമേ നല്‍കേണ്ടതുള്ളൂ, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിലാസം. യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റിയുടെ ഈ നയം തന്നെയായിരിക്കണം ആപ്പ് വികസിപ്പിച്ച് അവതരിപ്പിക്കുന്നവരും നടപ്പാക്കേണ്ടതെന്ന് ശര്‍മ പറഞ്ഞു. ടെലിഫോണ്‍ ഉപഭോക്താക്കളുടെ ഡാറ്റ സംരക്ഷിക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ അപര്യാപ്തമാണെന്ന് ട്രായ് വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളെയും ഡാറ്റ സംരക്ഷണ നിയമത്തിനുകീഴില്‍ കൊണ്ടുവരണമെന്നും ട്രായ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. 77 പേജുള്ള നിര്‍ദേശങ്ങളാണ് ട്രായ് സര്‍ക്കാരിന് സമർപ്പിച്ചത്.