ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് താരിഫ് : നടപടി സ്വീകാര്യമല്ലെന്ന് ചൈന

ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടി സ്വീകാര്യമല്ലെന്ന് ചൈന. പ്രതിരോധിക്കാന്‍ നടപടികളെടുക്കുമെന്ന് ചൈനീസ് വ്യാപാര വകുപ്പ് വ്യക്തമാക്കി. 

ഇരുപതിനായിരം കോടി ഡോളറിന്റെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്കുകൂടി നികുതിയേര്‍പ്പെടുത്തുമെന്നുള്ള അമേരിക്കയുടെ പുതിയ പ്രഖ്യാപനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. അമേരിക്കന്‍ നടപടി ചൈനയെ മാത്രമല്ല, ആഗോള വ്യാപാരരംഗത്തെ മുഴുവന്‍ അസ്വസ്ഥമാക്കുന്നതാണെന്ന് വ്യാപാരവകുപ്പിന്റെ വക്താവ് പറഞ്ഞു. ദേശീയ താല്‍പര്യം സംരക്ഷിക്കാന‍് ചൈനീസ് സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനാല്‍ കൃത്യമായ മറുപടി പ്രതീക്ഷിക്കാമെന്നും വക്താവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അമേരിക്കയുടെ ഏകപക്ഷീയമായ നടപടിക്കെതിരെ ലോകവ്യാപാരസംഘടനയ്ക്ക് പരാതി നല്‍കും. ആഗോള രാജ്യങ്ങള്‍ അമേരിക്കന്‍ നടപടിക്കെതിരെ രംഗത്തുവരണമെന്നും ചൈന ആവശ്യപ്പെട്ടു.