സുപ്രധാന വ്യവസായങ്ങളുടെ ഉല്‍പാദന വളര്‍ച്ചയില്‍ ഗണ്യമായ കുറവ്; ആശങ്ക

സുപ്രധാന വ്യവസായങ്ങളുടെ ഉല്‍പാദന വളര്‍ച്ചയില്‍ ഗണ്യമായ കുറവ്. മെയ് മാസത്തില്‍ 3.6 ശതമാനം മാത്രമാണ് വളര്‍ച്ച. പത്തുമാസത്തിനിടയിലെ ഏറ്റവും കുറവാണിത്

സിമന്റ്, സ്റ്റീല്‍, കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം, ഓട്ടോമൊബൈല്‍ തുടങ്ങിയവയാണ് വ്യാവസായികോല്‍പാദന സൂചികയുടെ കാതല്‍ എന്നറിയപ്പെടുന്ന  വ്യവസായങ്ങള്‍. കഴിഞ്ഞ ഏപ്രിലില്‍ 4.9 ശതമാനമായിരുന്ന വളര്‍ച്ചയാണ് മേയില്‍ 3.6 ശതമാനമായി കുറഞ്ഞത്.  

പത്തുമാസത്തിനിടയിലെ ഏറ്റവും കുറവ് വളര്‍ച്ച. സ്റ്റീലിന്റെയും സിമന്റിന്റെയും വളര്‍ച്ചയാണ് ഗണ്യമായി ഇടിഞ്ഞത്. മണ്‍സൂണിന് മുന്നോടിയായി സിമന്റ് ഉല്‍പാദനം മേയ് മാസത്തില്‍ മൂന്നിലൊന്നായി കുറഞ്ഞു. ഏപ്രിലില്‍ 16.5 ശതമാനമായിരുന്നത് മേയില്‍ 5.2 ശതമാനം മാത്രം. സ്റ്റീലിന്റെ ഉല്‍പാദനമാകട്ടെ 3.8 ശതമാനത്തില്‍ നിന്ന് വെറും അര ശതമാനം മാത്രമായി. ഇതിനുപുറമേ ക്രൂഡോയിലിന്റെയും പ്രകൃതിവാതകത്തിന്റെയും ലഭ്യതയും ഇടിഞ്ഞു. കല്‍ക്കരി ഉല്‍പാദനം മെയില്‍ 12.1 ശതമാനമായെങ്കിലും മുന്‍ മാസത്തേക്കാള്‍ നാലു ശതമാനം കുറവായിരുന്നു. കാതല്‍ വ്യവസായങ്ങള്‍ എന്നറിയപ്പെടുന്ന ഇവയ്ക്ക് വ്യാവസായികോല്‍പാദന സൂചിക അഥവാ ഐഐപിയില്‍  40 ശതമാനം 

നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ മൂന്നുമാസങ്ങളില്‍ വ്യാവസായികോല്‍പാദനം കുറയുമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇപ്പോഴത്തെ കുറവ് സമ്പദ്‌വ്യവസ്ഥയ്ക്ക് കാര്യമായി തിരിച്ചടിയാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.