ചൈന ഇറക്കുമതിത്തീരുവ കുറയ്ക്കുന്നു

സാമ്പത്തിക രംഗം കൂടുതല്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായി ചൈന ഇറക്കുമതിത്തീരുവ കുറയ്ക്കുന്നു. ആയിരത്തിയഞ്ഞൂറോളം നിത്യോപയോഗ സാധനങ്ങളുടെ തീരുവ ഞായറാഴ്ചമുതലാ‍ണ് കുറയ്ക്കുന്നത്. 

മുന്‍പ് നാലുതവണ ചൈന ഇറക്കുമതി തീരുവ കുറച്ചിരുന്നു. എന്നാല്‍ അതിന്റെ ഏഴുമടങ്ങെങ്കിലും തീരുവ കുറയ്ക്കാനാണ് ഇപ്പോള്‍ നടപടി. സാമ്പത്തിക രംഗം ഉദാരമാക്കുന്നതിനുപുറമെ ഗുണമേന്മ ഉറപ്പാക്കാനും ഡിമാന്‍ഡനുസരിച്ച് സാധനങ്ങളെത്തിക്കാനുമാണ് ശ്രമം. ഇതിനുമുന്നോടിയായി ഓട്ടോമൊബൈല്‍ പാര്‍ട്ട്സുകളുടെ തീരുവ ഗണ്യമായി കുറച്ചു. ഇതുവഴി ഏകദേശം 677 കോടി ഡോളറിന്റെ നികുതിയാണ് ചൈന വേണ്ടെന്നുവച്ചത്. വാഹനങ്ങളുടെ വില കുറയുന്നതിനൊപ്പം മെയ്ന്റനന്‍സ് ചെലവും ഗണ്യമായി താഴുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയിലെ  വിവിധ തുറമുഖങ്ങളില്‍ പ്രവര‍്ത്തനങ്ങള്‍ മെച്ചപ്പെട്ടെന്ന് ഈ മേഖലയിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇറക്കുമതി തീരുവ കുറച്ചതിുശേഷം  മുന്‍ പത്തേതിന്റെ രണ്ടിരട്ടി അധികം കാറുകളാണ് ചൈന ഇറക്കുമതി ചെയ്തത്.  അതേസമയം, ഇറക്കുമതി തീരുവ കുറച്ചതുകൊണ്ടുമാത്രം വില വര്‍ധന തടയാനാകില്ലെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടുന്നു.