പകുതി വിലയ്ക്കുവരെ സ്മാര്‍ട്ടഫോണുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും നല്കി ഫ്ളിപ്പ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ്ങ്് ഡേയ്സ് വരുന്നു. ഈ മാസം 13 മുതല്‍ 15 വരെയാണ് ഈ ആദായ വില്‍പ്പന. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ആനുകൂല്യവും ലഭിക്കും.
സ്മാര്‍ട്ട് ഫോണ്‍, ലാപ്പ്ടോപ്പ്, ക്യാമറ,ടെലിവിഷന്‍ എന്നിങ്ങനെ നിരവധി ഉപകരണങ്ങള്‍ വമ്പന്‍ വിലക്കുറവില്‍ വാങ്ങാം. ഒാണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫിളിപ്പ്കാര്ട്ടിന്റെ ബിഗ് ഷോപ്പിങ്ങ്് ഡെയിസിലൂടയാണ് വമ്പന്‍ വിലക്കുറവില്‍ ഉപകരണങ്ങള്‍ വില്പ്പനയ്ക്കെത്തുനത്.ഗൂഗിള്‍ പിക്സല്‍2,പിക്സല്‍ 2 എക്സ് , ഗ്യാലക്സി ഒാണ് നെക്സ്റ്റ്, എന്നി സ്മാര്‍ട്ട് ഫോണുകള്‍ പകുതി വിലയ്ക്ക് ഒാഫര്ദിനത്തില് ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.61,000 രുപ വിലയുണ്ടായിരുന്ന പിക്സല്‍ 2, പിക്സല്‍ 2 എക്സ് എന്നിവ 34,999 രുപയ്ക്ക് ലഭിക്കും.
HDFC കാര്‍ഡുള്ള ഉപഭോക്താക്കള്‍ക്ക് പത്തുശതമാനം വരെ ഇളവുമുണ്ട് . ഇതിന് പുറമേ എക്സ്ചേഞ്ച്, ക്യാഷ് ബാക്ക് ഒാഫറുകളും ലഭ്യമാണ്. ടെലിവിഷന്‍, വാഷിങ്മെഷീന്‍, എസി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ക്ക് 70% വരെയാണ് ഇളവ് നല്‍കുന്നത്. മെയ് 13 മുതല്‍ 15വരെയുള്ള മുന്നു ദിവസങ്ങളിലാണ് ബിഗ് ഷോപ്പിങ്ങ്് എന്ന ഈ ആദായവില്‍പ്പന നടക്കുന്നത്.