വൈദ്യുതി കരുതലോടെ ഉപയോഗിക്കണം; ലോഡ്ഷെഡിങ് ആലോചിച്ചിട്ടില്ല: മന്ത്രി

ലോഡ്ഷെഡിങ്ങിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. പ്രതിദിന ഉപയോഗം 110 ദശലക്ഷം യൂണിറ്റ് വരെ എത്തിയത് പ്രതിസന്ധിയാണെങ്കിലും രാത്രിയോ പകലോ അപ്രഖ്യാപിത നിയന്ത്രണങ്ങളില്ല. ജൂൺ പത്ത് വരെ വൈദ്യുതോൽപാദത്തിനുള്ള വെള്ളം ഡാമുകളിലുണ്ട്. ചൂടുകാലത്ത് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ കൊണ്ടുപോവുന്നതിനാണ് ശ്രമം. ഉപഭോക്താക്കൾ വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്നും കൃഷ്ണൻകുട്ടി പാലക്കാട് പറഞ്ഞു . 

Power Minister K. Krishnankutty has said that has not thought about load shedding