ഷാഫിയുടേത് മലക്കം മറിച്ചില്‍; തോല്‍വി സമ്മതിച്ചതിന് തുല്യം; പി.മോഹനന്‍

വടകരയിലെ വോട്ടെടുപ്പില്‍ യുഡിഎഫ് അട്ടിമറി ആരോപണം ഉന്നയിക്കുന്നത് തോല്‍വി മുന്നില്‍ കണ്ടാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. വര്‍ഗീയ പ്രചാരണം നടത്തിയില്ലെന്ന ഷാഫിയുടെ വാദം മലക്കംമറിച്ചിലാണ്. വടകരയിലും കോഴിക്കോട്ടും ജയം ഉറപ്പാണെന്നും മോഹനന്‍ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, പ്രചാരണത്തിനിടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇല്ലാത്ത കാര്യമാണ് കെ.കെ. ശൈലജ പറയുന്നത്. കാഫിര്‍ എന്നാരെയും വിളിച്ചിട്ടില്ല. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് സിപിഎം ആണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും ഷാഫി ആരോപിച്ചു. വോട്ടെടുപ്പ് മന്ദഗതിയിലായതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണം. യുഡിഎഫിന് സ്വാധീനമുള്ള മേഖലകളിലാണിത് സംഭവിച്ചത്. ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും ഷാഫി പറഞ്ഞു. 

P Mohanan on Shafi Parambil's press meet