വോട്ടെടുപ്പ് വൈകിയതില്‍ സമഗ്ര അന്വേഷണം വേണം; പ്രതിപക്ഷ നേതാവ്

HIGHLIGHTS
  • 'സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടന്നില്ല'
  • 'ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ എന്ന് അന്വേഷണം വേണം'
  • 'ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞില്ല'
satheesan-ep-pinarayi-27
SHARE

സംസ്ഥാനത്ത് അസാധാരണമായ വിധത്തില്‍ വോട്ടെടുപ്പ് നീണ്ടുപോയതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്വതന്ത്രവും നീതിപൂര്‍വവുമായി തിരഞ്ഞെടുപ്പ് നടന്നില്ല. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ബിജെപിയുടെ കേരള പ്രഭാരിയായ പ്രകാശ് ജാവഡേക്കറെ ഇ.പി.ജയരാജന്‍ കണ്ടതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ് ചെയ്തത്. വിവാദ ഇടനിലക്കാരനെ കണ്ടതാണ് തള്ളിപ്പറ‍ഞ്ഞതെന്നും ഇത് ഇരട്ടത്താപ്പാണെന്നും സതീശന്‍ ആരോപിച്ചു. കരുവന്നൂര്‍, മാസപ്പടി അന്വേഷണം വോട്ടുമറിക്കാനുള്ള ഭീഷണിയാണെന്നും കേന്ദ്ര ഏജന്‍സികളെ വച്ച് സിപിഎമ്മിന്‍റെ കഴുത്തിന് പിടിച്ച് ഇലക്ഷന്‍ ഡീലുണ്ടാക്കുകയാണ് ചെയ്തതെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 

VD Satheesan demands probe in Polling delay

MORE IN BREAKING NEWS
SHOW MORE