പോളിങിന് ശേഷം കണ്‍ട്രോള്‍ യൂണിറ്റും വിവിപാറ്റും മുദ്ര വയ്ക്കും; വ്യക്തത വരുത്തി കമ്മിഷന്‍

HIGHLIGHTS
  • മൈക്രോ കണ്‍ട്രോളര്‍ പ്രോഗ്രാം ചെയ്യുന്നത് ഒറ്റത്തവണ
  • ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്ക് നല്‍കി
  • സാങ്കേതിക കാര്യങ്ങളിലാണ് സുപ്രീംകോടതി വ്യക്തത തേടിയിരുന്നത്
eci-sc-24
SHARE

ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍റെയും വിവി പാറ്റിന്‍റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയില്‍ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിങ് നടത്തിയ ശേഷം വോട്ടിങ് യന്ത്രവും വിവിപാറ്റും മുദ്രവയ്ക്കും. മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് പ്രോഗാം ചെയ്യുന്നത്. ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. വോട്ടിങ് യന്ത്രത്തിലെ ഡാറ്റ 45 ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കണമെങ്കില്‍ എന്താണ് ചെയ്യുന്നതെന്നതടക്കമുള്ള കാര്യങ്ങളിലാണ് കമ്മിഷനോട് സുപ്രീംകോടതി വ്യക്തത തേടിയിരുന്നത്. വോട്ടിങ് മെഷീനിലെ എല്ലാ വോട്ടുകളും വിവിപാറ്റ് സ്​ലിപുമായി ഒത്തുനോക്കണമെന്ന ഹര്‍ജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതി ഇക്കാര്യങ്ങളില്‍ വ്യക്തത തേടിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

'Microcontroller is one-time programmable'; Election commission clarifies technical questions raised by Supreme court

MORE IN BREAKING NEWS
SHOW MORE