കേസ് തോല്‍വിയുടെ തെളിവ്; നിയമപരമായി നേരിടും: തരൂര്‍

തനിക്കെതിരായ കേസിനെ നിയമപരമായി നേരിടുമെന്ന് ശശിതരൂര്‍ മനോരമ ന്യൂസിനോട്. തോല്‍ക്കുമെന്നതിന്റെ തെളിവാണ് കേസ്, രാജീവ് ചന്ദ്രശേഖറിന് അതേ മാര്‍ഗമുള്ളെങ്കില്‍ ആകട്ടെ. ഇടതുപക്ഷം കളിക്കുന്നത് ആർക്കു വേണ്ടിയെന്ന് മനസിലാകുന്നില്ലെന്നും തരൂര്‍ പറഞ്ഞു. 

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പണം നല്‍കി വോട്ടുവാങ്ങുന്നെന്ന ആരോപണം എന്നായിരുന്നു രാജീവിന്‍റെ പരാതി. ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്.

Shashi Tharoor's reaction on Rajeev Chandrasekhar's complaint.