മരിച്ചയാളുടെ പേരില്‍ കള്ളവോട്ട്; ഗൂഢാലോചന എന്ന് എഫ്ഐആര്‍

പത്തനംതിട്ടയില്‍ മരിച്ച ആളിന്‍റെ പേരില്‍ വോട്ട് ചെയ്യിച്ചെന്ന എല്‍ഡിഎഫ് പരാതിയില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്ത് പൊലീസ്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്യിച്ചു എന്നാണ് എഫ്ഐആര്‍. കോണ്‍ഗ്രസ് പഞ്ചായത്ത് അംഗം ശുഭാനന്ദന്‍, ബിഎല്‍ഒ അമ്പിളി എന്നിവരാണ് ഗൂഢാലോചന നടത്തിയത്.

ആറു വര്‍ഷം മുൻപ് മരിച്ച കാരിത്തോട്ട സ്വദേശി അന്നമ്മയുടെ പേരില്‍ മരുമകള്‍ അന്നമ്മ വോട്ടു ചെയ്തുവെന്നാണ് പരാതി. ഇതിനായി വാര്‍ഡ് അംഗവും ബൂത്ത് ലെവല്‍ ഓഫിസറും ഒത്തുകളിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. പത്തനംതിട്ട മണ്ഡലത്തില്‍പ്പെട്ട ആറന്മുളയിലാണ് സംഭവം. 

Fake vote complaint in Pathanamthitta; FIR registered