‘ജസ്നയുടെ കൈവശം പണം ഉണ്ടായിരുന്നു’; വീണ്ടും വെളിപ്പെടുത്തലുമായി പിതാവ്

ജസ്ന തിരോധാന കേസിൽ വീണ്ടും വെളിപ്പെടുത്തലുമായി പിതാവ് ജെയിംസ് ജോസഫ്. കാണാതാകുന്ന ദിവസങ്ങളിൽ ജസ്നയുടെ കൈവശം ആറായിരം രൂപയുണ്ടായിരുന്നു. ഈ പണം വീട്ടുകാർ നൽകിയതല്ല. ഇത് എവിടെ നിന്ന് ജസ്നക്ക് ലഭിച്ചുവെന്നതിൽ ദുരൂഹതയുണ്ട്. കോടതിയിൽ നൽകിയ അധിക സത്യവാങ്ങ്മൂലത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആറ് മാസം കൂടി അന്വേഷിക്കണമെന്നും അതിന് ശേഷവും തെളിവ് ലഭിച്ചില്ലെങ്കിൽ കേസ് അവസാനിപ്പിക്കുന്നതിൽ എതിർപ്പ് ഇല്ലന്നുമാണ് പിതാവ് കോടതിയെ അറിയിച്ചിരിക്കുന്നത്

മുണ്ടക്കയത്തിന് സമീപമുള്ള പുലിക്കുന്ന്, കരിനിലം, ജസ്ന പഠിച്ചിരുന്ന സെൻ്റ് ഡോമിനിക്സ് കോളജ് എന്നിവിടങ്ങളിൽ കൃത്യമായി അന്വേഷിച്ചാൽ ഉത്തരം കിട്ടമായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ജസ്നയുടെ തിരോധാനത്തിന് പിന്നിൽ അഞ്ജാത സുഹൃത്തെന്ന ആരോപണം ബലപ്പെടുത്തുന്നതാണ് പിതാവിന്റെ പുതിയ വെളിപെടുത്തലുകളെല്ലാം. ഇക്കാര്യങ്ങൾ കേന്ദ്രീകരിച്ച് ആറ് മാസം കൂടി അന്വേഷിക്കണമെന്നമാണ് പിതാവ് കോടതിയെ അറിയിച്ചിരിക്കുന്നത്.

Father reveals again in Jasna disappearance case