കേരളത്തിലെ 8 മണ്ഡലങ്ങളിൽ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ്: തിര.കമ്മീഷന്‍

election-commission-01
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തുക. സ്വതന്ത്ര്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കമ്മീഷൻ അറിയിച്ചു. 

വടകര മണ്ഡലത്തിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തണമെന്നും, ആറ്റിങ്ങൽ മണ്ഡലത്തിലെ ഇരട്ടവോട്ടിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരാണ് ഹൈക്കോടതിയെ സമീപിച്ചത്. ആറ്റിങ്ങൽ മണ്ഡലത്തിൽ കണ്ടെത്തിയ ഇരട്ട വോട്ടുകൾ നീക്കം ചെയ്തതായും കമ്മീഷൻ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. ഹർജികൾ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷന്റെ മറുപടിയിലുണ്ട്. 

MORE IN BREAKING NEWS
SHOW MORE