നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ; വെല്ലുവിളികളേറെ: സാമുവല്‍ ജെറോം

nimisha-priya-samuel-jerome
SHARE

യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചര്‍ച്ചകള്‍ ഇതുവരെ പോസ്റ്റീവെന്ന് യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം മനോരമ ന്യൂസിനോട്. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഗോത്രവുമായുള്ള ചര്‍ച്ചകളിലൂടെ മാത്രമേ മോചനം സാധ്യമാവൂ. 

വധശിക്ഷയ്ക്ക് വിധിച്ചുള്ള ഉത്തരവ് ഇപ്പോള്‍ യെമന്‍ പ്രസിഡന്റിന്റെ പക്കലായതില്‍ സ്ഥിതി അതീവഗുരുതരവുമാണ്. ഇനി നിയമവഴിയില്ല. കുടുംബവും ഗോത്രവുമായുള്ള ചര്‍ച്ചകള്‍ പ്രധാനം. കൊല്ലപ്പെട്ട തലാലിന്റെ സഹോദരനോട്   നിമിഷപ്രിയയുടെ അമ്മ വരുന്നത് പറ‍ഞ്ഞിട്ടുണ്ട്. പ്രാരംഭചര്‍ച്ചകള്‍ക്കു തന്നെ 40000 ഡോളര്‍ ചെലവ് വരാം. ദയാധനം എത്രയെന്ന് അറിയില്ല. ദയാധനം തീരുമാനിക്കേണ്ടത് കുടുംബമല്ല ഗോത്രത്തലവനാണ്. 2017ല്‍ മനോരമ ന്യൂസ് നിമിഷയുടെ കത്ത് പുറത്തുവിട്ടിരുന്നില്ലെങ്കില്‍ അവര്‍ ഇപ്പോഴും ജീവനോടെ ഉണ്ടാവില്ലായിരുന്നുവെന്നും സാമുവല്‍ പറഞ്ഞു.  നിമിഷപ്രിയയുടെ അമ്മയ്ക്കൊപ്പം നാളെ യെമനിലേക്ക് പുറപ്പെടാനാണ് സാമുവല്‍ കൊച്ചിയിലെത്തിയത്.

human rights activist samuel jerome on nimisha priya

MORE IN BREAKING NEWS
SHOW MORE