‘പഴയ പേര് ആവര്‍ത്തിപ്പിക്കരുത്’; രാഹുലിനെ പരിഹസിച്ച് പിണറായി

SHARE
pinarayi-vijayan-04

രാഹുൽഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ  മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് , താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായിയുടെ മറുപടി. യാത്ര നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ പേടിച്ചു പോകുന്നവരല്ല താനടക്കമുള്ളവരെന്നും ലാവ്‌ലിൻ കേസ് പരാമർശിച്ച് മുഖ്യമന്ത്രി  പറഞ്ഞു.

അതേസമയം, സി പി എം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇഡി വിളിച്ച് വരുത്തി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി. ഒന്നും ചോദിക്കാനില്ലാത്തതുകൊണ്ട് വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സി പി എമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇത് ഹരമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കോഴിക്കോട്ടെ കാക്കൂരിൽ പറഞ്ഞു.

CM Pinarayi Vijayan against Rahul Gandhi

MORE IN BREAKING NEWS
SHOW MORE