പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന സിഐ മരിച്ചനിലയില്‍

HIGHLIGHTS
  • മരിച്ചത് മലയിന്‍കീഴ് മുന്‍ സിഐ എ.വി.സൈജു
  • മൃതദേഹം കണ്ടെത്തിയത് കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തില്‍
  • മരണം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെ
ci-suicide-17
SHARE

പീഡനക്കേസില്‍ പ്രതിയായിരുന്ന പൊലീസ് ഇന്‍സ്പെക്ടറെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് മുന്‍ സി.ഐ എ.വി.സൈജുവാണ് കൊച്ചിയില്‍ മരിച്ചത്. പീഡനക്കേസില്‍ നിന്ന് രക്ഷപെടാന്‍ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിന് വഴിയൊരുങ്ങവെ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.

പീഡനമടക്കം മൂന്ന് കേസുകളില്‍ പ്രതിയായി സസ്പെന്‍ഷനില്‍ കഴിഞ്ഞിരുന്നയാളാണ് എ.വി.സൈജു. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണങ്കിലും ഏറ്റവും ഒടുവില്‍ കൊച്ചി കണ്‍ട്രോള്‍ റൂം സി.ഐയായാണ് ജോലി നോക്കിയിരുന്നത്. തിരുവനന്തപുരം മലയിന്‍കീഴില്‍ എസ്.എച്ച്.ഒ ആയിരിക്കെയാണ് ബലാല്‍സംഗക്കേസില്‍ പ്രതിയാകുന്നത്. സുഹൃത്തായ വനിത ഡോക്ടറെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. തൊട്ടുപിന്നാലെ മറ്റൊരു സ്ത്രീയും പരാതി നല്‍കി. പൊലീസ് അസോസിയേഷനില്‍ ജില്ലാ നേതാവായിരുന്ന സൈജുവിനെ രക്ഷിക്കാന്‍ ആദ്യം പൊലീസിന്റെ ഭാഗത്തും നീക്കമുണ്ടായി. 

ഇതിന്റെ ഭാഗമായി ചില സഹപ്രവര്‍ത്തകരെ കൂട്ടുപിടിച്ച് പീഡനപരാതി വ്യാജമെന്ന് തെളിയിക്കാനുള്ള വ്യാജ ജി. ഡി റജിസ്റ്റര്‍ തയാറാക്കി. അത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യം നേടുകയും ചെയ്തു. പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജമെന്ന് കണ്ടെത്തിയതോടെ ജാമ്യം റദ്ദാക്കുകയും വ്യാജരേഖാ നിര്‍മാണത്തിന് പുതിയ കേസെടുത്ത് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിന് ശേഷം പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. വ്യാജരേഖ നിര്‍മാണത്തിന് അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സൈജുവിന്റെ ആത്മഹത്യ.

Ex CI found dead in Kochi

MORE IN BREAKING NEWS
SHOW MORE