'കെ.കെ.ശൈലജയെ അപമാനിച്ച ശബ്ദസന്ദേശം അസ്​ലമിന്‍റേത്'; കേസെടുത്ത് പൊലീസ്

HIGHLIGHTS
  • 'വ്യാജപ്രചരണം നടത്തിയത് ലീഗ് പ്രവര്‍ത്തകന്‍'
  • സന്ദേശങ്ങള്‍ മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയില്‍
  • വിവരങ്ങള്‍ സൈബര്‍ പൊലീസിന് കൈമാറി
kkshailaja-case-17
SHARE

വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ.ശൈലജക്ക് എതിരായ വ്യാജപ്രചാരണത്തിൽ കേസെടുത്ത് പൊലീസ്. ന്യൂ മാഹി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ അസ്‌ലമിനെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയിലാണ് വ്യാജ പ്രചാരണം നടത്തിയത്. ശബ്ദസന്ദേശം അസ്‌ലമിന്റേത് ആണെന്ന് ബോധ്യപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങൾ സൈബർ പൊലീസിന് കൈമാറി. തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുവെന്നും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കെ.കെ ശൈലജ പരാതി നല്‍കിയിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Police registeres case against muslim league worker in KK Shailaja's cyber assault complaint

MORE IN BREAKING NEWS
SHOW MORE