സിഎംആര്‍എല്‍–എക്സാലോജിക് ഇടപാട്; ജീവനക്കാരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും

p-suresh-kumar-1-2
SHARE

എക്സാലോജിക് - സിഎംആർഎൽ ദുരൂഹായിടപാടിൽ സിഎംആർഎൽ കമ്പനിയിലെ ജീവനക്കാരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും.  ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി. സുരേഷ്കുമാർ, മുൻ കാഷ്യർ കെ.എം വാസുദേവൻ എന്നിവരോടാണ് ഇന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നലെ ഇരുവരെയും അഞ്ചുമണിക്കൂറിലേറെ ചോദ്യം ചെയ്തു. എക്സാലോജിക്കിന്റെ സോഫ്റ്റ്‌ വെയർ ഡെവലപ്പ്മെന്റ് മെയ്ന്റനൻസുമായി ബന്ധപ്പെട്ട കരാറിൽ  ഒപ്പിട്ടയാളാണ്  പി. സുരേഷ്‌കുമാർ. കമ്പനി  എംഡി  സി.എൻ  ശശിധരൻ കർത്തയുടെ കമ്പനി സെക്രട്ടറി കൂടിയായ സുരേഷ്‌കുമാറാണ് കമ്പനിയുടെ പല നിർണായക തീരുമാനങ്ങളും  കൈക്കൊണ്ടിരുന്നത്. മൂന്ന് ജീവനക്കാരെ  24 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് രണ്ട് പേരെയും വിളിപ്പിച്ചത്.

ED questioning will continue today

MORE IN BREAKING NEWS
SHOW MORE