'ഇടതുപക്ഷക്കാരോട് അഭിപ്രായ വ്യത്യാസമുണ്ട്; എന്നാലും കുടുംബാംഗങ്ങളെ പോലെ'

ഇടതുപക്ഷക്കാരോട് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കുടുംബാംഗങ്ങളെപ്പോലെ കാണുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഇലക്ടറല്‍ ബോണ്ട് വഴി ബിജെപി വ്യവസായികളില്‍ നിന്ന് വന്‍ തോതില്‍ പണം സമാഹരിച്ചു. പ്രധാനമന്ത്രിക്ക് ഇന്ത്യയെ മനസിലാക്കാന്‍ കഴിയുന്നില്ലെന്നും രാജ്യത്തിന്റെ വൈവിധ്യം ഉള്‍ക്കൊള്ളുന്നില്ലെന്നും രാഹുല്‍ നിലമ്പൂരിനടുത്തെ മമ്പാട് പറഞ്ഞു.   തിരുവമ്പാടി മണ്ഡലത്തിന്റെ ഭാഗമായ കൊടിയത്തൂരിൽ നടത്തിയ റോഡ് ഷോയിൽ സ്ത്രീകളും കുട്ടികളും അടക്കം വൻ ജനാവലി പങ്കെടുത്തു. 

കൊള്ളയടിക്കലിനെ മോദി ഇലക്ട്രൽ ബോണ്ട് എന്നു വിളിക്കുന്നു എന്നും മാധ്യമങ്ങൾ ഭയന്ന് മിണ്ടുന്നില്ലെന്നും പറഞ്ഞ രാഹുൽ വയനാട്ടിലെ വന്യജീവി പ്രശ്നം, മെഡിക്കൽ കോളേജ് തുടങ്ങിയ വിഷയങ്ങളും ഉയർത്തിക്കാട്ടി. മലയാളത്തിൽ നന്ദി പറഞ്ഞാണ് കൊടിയത്തൂരിൽ നിന്ന് രാഹുൽ മടങ്ങിയത്.  തുടര്‍ന്ന് മലപ്പുറം ജില്ലയിലെ കീഴുപറമ്പ് ഊര്‍ങ്ങാട്ടിരി, മമ്പാട്, നിലമ്പൂര്‍, മൂത്തേടം, എന്നിവിടങ്ങളിലും  റോഡ് ഷോ നടന്നു.   വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനു ശേഷം രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ലഖ്നൗവിലേക്ക് പുറപ്പെടും. 

Rahul Gandhi on left parties