ഹേമമാലിനിയ്‌‌‌ക്കെതിരായ മോശം പരാമർശം; രണ്‍ദീപ് സുര്‍ജെവാലയ്ക്ക് വിലക്ക്

randeep-surjewala-hema-mali
SHARE

കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയ്ക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്ക്. നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമ മാലിനിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി. ഇന്ന് വൈകീട്ട് ആറ് മുതല്‍ 48 മണിക്കൂര്‍ സമയത്തേയ്ക്ക് സുര്‍ജെവാലയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കി. റാലികള്‍, റോഡ് ഷോകള്‍, അഭിമുഖങ്ങള്‍, മാധ്യമങ്ങളിലെ പ്രതികരണം എന്നിവ അനുവദിക്കില്ല. സുര്‍ജെവാലയുടെ വിവാദ പ്രസംഗത്തിന്‍റെ വീഡിയോ ബിജെപി െഎടി സെല്‍ മേധാവി അമിത് മാള്‍വിയയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സുര്‍ജെവാലയുടെ പരാമര്‍ശം ലൈംഗികച്ചുവയുള്ളതും സ്ത്രീവിരുദ്ധവുമാണെന്ന് ആരോപണം ഉയര്‍ന്നു. സുര്‍ജെവാലയ്ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു.  

ECI Bars Congress' Surjewala From Election Campaigning For 48 Hours Over Remark Against Hema Malini

MORE IN BREAKING NEWS
SHOW MORE