'കേരള സ്റ്റോറി' ആര്‍.എസ്.എസ് കെണി; പ്രത്യേക ഉദ്ദേശമെന്ന് മുഖ്യമന്ത്രി

കേരള സ്റ്റോറിയെന്ന സിനിമ ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ആര്‍.എസ്.എസിന് കൃത്യമായ അജണ്ടയുണ്ട്. കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പച്ചനുണ അവതരിപ്പിക്കുകയാണുണട്ായത്. മുസ്​ലിംകളും ക്രിസ്ത്യാനികളുമാണ് ആര്‍.എസ്.എസിന്‍റെ ആഭ്യന്തര ശത്രുക്കള്‍. ഒരുവിഭാഗത്തെ മറ്റൊരു വിഭാഗത്തിനെതിരെ തിരിക്കുന്നത് ആര്‍.എസ്.എസ് കെണിയാണെന്നും കൂടുതല്‍ പ്രചാരം കൊടുക്കുന്നതിന് പിന്നില്‍ പ്രത്യേക ഉദ്ദേശം കാണുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം പൗരത്വനിയമം സംബന്ധിച്ച് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ എട്ടാം പേജില്‍ പരാമര്‍ശമുണ്ടെന്ന നിലപാട് മുഖ്യമന്ത്രി തള്ളി. പൗരത്വ നിയമത്തെ കുറിച്ച് യാതൊരു പരാമര്‍ശവും അതിലില്ലെന്നും പ്രതിപക്ഷ നേതാവ് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Kerala Story is a RSS trap, alleges CM Pinarayi Vijayan