സിദ്ധാര്‍ഥന്‍റെ മരണം; സി.ബി.ഐ. സംഘത്തിനു മുന്നിൽ ഇന്ന് ടി.ജയപ്രകാശ് ഹാജരാകും

പൂക്കോട് വെറ്റിനറി കോളജിലെ സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിനു മുന്നിൽ അച്ഛൻ ടി.ജയപ്രകാശ് ഇന്ന് ഹാജരാകും. സി.ബി.ഐ. ആവശ്യപ്രകാരം മൊഴി രേഖപ്പെടുത്തുന്നതിനാണ് വയനാട്ടിലെ ക്യാമ്പ് ഓഫീസിൽ ഹാജരാകുന്നത്. തന്റെ കൈവശമുള്ള തെളിവുകൾ സി.ബി.ഐ. സംഘത്തിന് കൈമാറുമെന്ന് അച്ഛൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സിദ്ധാർഥൻ കേസ് ഏറ്റെടുത്ത സി.ബി.ഐ. സംഘം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പൂക്കോട് വെറ്ററിനറി കോളജിൽ പരിശോധന നടത്തിയിരുന്നു. 

Jayaprakash will appear before the CBI team today